സിറ്റി ക്ലിനിക്ക് ഗ്രൂപ്പ് ഖൈതാനിൽ പുതിയ ബ്രാഞ്ച് ആരംഭിച്ചു

  • 18/12/2022



കുവൈത്ത് സിറ്റി: സിറ്റി ക്ലിനിക്ക് ഗ്രൂപ്പ് അവരുടെ അഞ്ചാമത്തെ ശാഖ ഖൈതാനിൽ ആരംഭിച്ചു. ഡിസംബർ 16നായിരുന്നു ഉദ്ഘാടനം. ഖൈത്താൻ മേയർ ധാവി ജൽവി അൽ ഒതൈബിയാണ് ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കുവൈത്ത് മുൻ എംപി ഡോ. ദൈഫുള്ള ബു രാമിയാഹ് മുഖ്യാതിഥിയായി. സിറ്റി ക്ലിനിക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നൗഷാദ്, ഹാരിസ് (ലുലു), ഡോ. യാക്കോബ് അബ്ദുൾ കരീം അൽ ലഹൂ, ഒമർ അൽ കിനായ്, അബ്ദുൾ അസീസ് അൽ ഗരീബ്, മുഹമ്മദ് റാഫി അൽ അവധി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ഡിസംബർ 17 മുതൽ ക്ലിനിക്ക് പൂർണ തോതിൽ പ്രവർത്തനം ആരംഭിച്ചു. രാവിലെ ആറ് മുതൽ രാത്രി 11 വരെ പ്രവർത്തന സമയം. ജനറൽ പ്രാക്ടീഷണർമാർ, ഇന്റേണൽ മെഡിസിൻ, ഗൈനക്കോളജി, ഇഎൻടി, ഡെന്റൽ, ഓർത്തോപീഡിക്‌സ് തുടങ്ങിയ സേവനങ്ങളെല്ലാം ഖൈത്താനിലെ സിറ്റി ക്ലിനിക്കിൽ ലഭിക്കും. ലാബും ഫാർമസിയും ഉൾപ്പടെയുള്ള സേവനങ്ങളുമുണ്ട്. എക്സ്-റേ, അൾട്രാസൗണ്ട് എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Related News