യുഎഇ ഗോള്‍ഡന്‍ വിസ കൂടുതല്‍ പേരിലേക്ക്; വിഭാഗങ്ങള്‍ പുതുക്കി

  • 22/12/2022



ദുബായ്: യുഎഇ ഗോള്‍ഡന്‍ വിസ കൂടുതല്‍ പേരിലേക്ക് വിപുലീകരിക്കുന്നു. ഗോള്‍ഡന്‍ വിസ പദ്ധതിയില്‍ നാല് പുതിയ വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പട്ടിക വിപുലീകരിച്ചിരിക്കുന്നത്. 

വ്യവസായ, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍, മതപണ്ഡിതര്‍, ഗവേഷകര്‍, മുതിര്‍ന്ന പണ്ഡിതര്‍, ശാസ്ത്രജ്ഞര്‍, ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ക്കാണ് 10 വര്‍ഷത്തെ ദീര്‍ഘകാല വിസ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും.

Related News