യുഎഇയിൽ സൈബർ തട്ടിപ്പുകാർ കവർന്നത് ജോലിയും പണവും; നിരപരാധിത്വം തെളിയിച്ച് മലയാളി നാട്ടിലേക്ക്

  • 28/12/2022



അബുദാബി: സൈബർ ചതിക്കുഴിയിൽ  പണവും ജോലിയും സമാധാനവും നഷ്ടമായ മലയാളി രണ്ടു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ചു നാട്ടിലേക്ക്. ഇ-വോലറ്റ് തട്ടിപ്പിനിരയായ വയനാട് സ്വദേശി ഹർഷൽ ഇബ്രാഹിം പിന്നിട്ട ദുരിത വഴിയെക്കുറിച്ചു പറയുന്നു–ഇനി മറ്റാരും വഞ്ചിക്കപ്പെടാതിരിക്കാൻ.

ഹർഷൽ ഇബ്രാഹിമിന്റെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചു തുറന്ന പേ ഇറ്റ് ഇ–വോലറ്റിലൂടെ ഫുജൈറ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നു പാക്കിസ്ഥാനിലെ മറ്റൊരാളുടെ അക്കൗണ്ടിലേക്കു 29,000 ദിർഹം (6.53 ലക്ഷം രൂപ) കൈമാറി എന്നതാണു കേസ്. കുറ്റാരോപിതനായ ഹർഷൽ ഇബ്രാഹിമിനു 2.5 ലക്ഷം ദിർഹം (56.3 ലക്ഷം രൂപ) പിഴയും നാടുകടത്തലുമായിരുന്നു കോടതി വിധിച്ച ശിക്ഷ. അബുദാബി എമിറേറ്റ്സ് ഡ്രൈവിങ് കമ്പനിയിൽ ഡ്രൈവിങ് പരിശീലകനായി ജോലി ചെയ്തുവരികയായിരുന്നു ഹർഷൽ ഇബ്രാഹിം.

2020 ജൂലൈ 16ന് സെൻട്രൽ ബാങ്കിൽ നിന്നാണെന്നു പരിചയപ്പെടുത്തിയ ആൾ ഫോണിൽ വിളിക്കുന്നതോടെയാണ് സംഭവത്തിന്റെ തുടക്കം. കോവിഡ് കാലം ആയതിനാൽ സ്പർശനം ഇല്ലാതെ ബാങ്ക് ഇടപാടുകൾക്കു വൈഫൈ കാർഡ് ഇഷ്യൂ ചെയ്യാനാണെന്നു പറഞ്ഞ് വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചു. പിന്നീട് നാട്ടിലേക്കു പണമയയ്ക്കുന്നതിനായി പേ ഇറ്റ് ഇ–വോലെറ്റിനുള്ള ഒടിപി ആവശ്യപ്പെട്ടതനുസരിച്ച് അതും നൽകി. കടുത്ത കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന സമയമായതിനാൽ സത്യമാകുമെന്നു കരുതിയാണ് വിവരം നൽകിയത്.

Related News