ഇന്ത്യ-യു.എ.ഇ. പങ്കാളിത്ത ഉച്ചകോടി ഇന്ന് സമാപിക്കും: ദുബായ് ചേംബറിന്റെ മുംബൈ ഓഫീസ് പ്രവർത്തനങ്ങൾ വിപുലീകരിക്കും

  • 25/01/2023




ദുബായ് : മുംബൈയിലുള്ള ദുബായ് ഇന്റർനാഷണൽ ചേംബറിന്റെ അന്താരാഷ്ട്ര ഓഫീസ് പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് ദുബായ് ചേംബേഴ്സ് പ്രസിഡന്റും സി.ഇ.ഒ.യുമായ മുഹമ്മദ് അലി റാഷിദ് ലൂത്ത പറഞ്ഞു. ദുബായ് ചേംബേഴ്‌സ് ആസ്ഥാനത്ത് നടക്കുന്ന ഇന്ത്യ-യു.എ.ഇ. പങ്കാളിത്ത ഉച്ചകോടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുംബൈയിലുള്ള അന്താരാഷ്ട്ര ഓഫീസ് ഇരുരാജ്യങ്ങൾതമ്മിലുള്ള പരസ്പരബന്ധം വികസിപ്പിക്കുന്നതിലും കൂടുതൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ദുബായിലേക്ക് ആകർഷിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നുണ്ട്.

കഴിഞ്ഞവർഷം മാത്രം ദുബായ് ചേംബർ ഓഫ് കൊമേഴ്സിൽ ചേർന്ന പുതിയ ഇന്ത്യൻ കമ്പനികളുടെ എണ്ണം 11,000 കവിഞ്ഞു.

Related News