കാട്ടിലെ ക്യാമറ കണ്ടുപിടിച്ചു; കരടി ഒറ്റ രാത്രി കൊണ്ട് എടുത്തത് 400 സെല്‍ഫികള്‍

  • 26/01/2023

കാട്ടില്‍ സ്ഥാപിച്ചിരുന്ന ക്യാമറ കണ്ടെത്തിയ കരടി ഒറ്റ രാത്രി കൊണ്ട് എടുത്തത് 400 സെല്‍ഫികള്‍. അമേരിക്കയിലെ കൊളറാഡോയിലുള്ള ഒരു വന്യജീവി സങ്കേതത്തിലാണ് സംഭവം നടന്നത്.


ക്യാമറയില്‍ ആകെ പതിഞ്ഞ 580 ചിത്രങ്ങളില്‍ 400ഉം 'സെല്‍ഫി'കളാണ്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വന്യ ജീവി സങ്കേതം ഈ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 46,000 ഏക്കറില്‍ ആകെ 9 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

മുന്നില്‍ ചലനങ്ങളുണ്ടെങ്കില്‍ ക്യാമറ ചിത്രങ്ങളെടുത്തു തുടങ്ങും. രാത്രിയിലും തെളിച്ചമുള്ള ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ക്യാമറകളാണ് ഇവ. ഇതില്‍ ഒരു ക്യാമറ കണ്ടെത്തിയ കരടിയാണ് സെല്‍ഫി ചിത്രങ്ങള്‍ എടുത്തുകൂട്ടിയത്.

Related News