അൽ മിൻഹാദ് പ്രദേശം ഇനി ‘ഹിന്ദ് സിറ്റി’ എന്ന് അറിയപ്പെടും; ഉത്തരവിറക്കി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

  • 31/01/2023



ദുബായ്: യുഎഇയിലെ അൽ മിൻഹാദ് പ്രദേശവും, അതിന്റെ പരിസരപ്രദേശങ്ങളും ഉൾപ്പെടുന്ന മേഖലയുടെ പേര് ‘ഹിന്ദ് സിറ്റി’ എന്ന് പുനർനാമകരണം ചെയ്തു. ഏതാണ്ട് 83.9 കിലോമീറ്റർ വിസ്തൃതിയുള്ള ഒരു മേഖലയുടെ പേരിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഈ മേഖലയെ ഹിന്ദ് 1, ഹിന്ദ് 2, ഹിന്ദ് 3, ഹിന്ദ് 4 എന്നിങ്ങനെ നാല് പ്രത്യേക സോണുകളായി തിരിച്ചിട്ടുണ്ട്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. എമിറേറ്റ്സ് റോഡ്, ദുബായ് – അൽ ഐൻ റോഡ്, ജബൽ അലി – ലെഹ്‌ബാബ് റോഡ് തുടങ്ങിയ പ്രധാന പാതകൾ ഈ മേഖലയിലൂടെയാണ് കടന്ന് പോകുന്നത്.

Related News