മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു

  • 05/02/2023



ദുബായ് : മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു. 79 വയസ്സായിരുന്നു. ദുബായിലെ അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അന്ത്യം. നീണ്ടകാലം രോഗബാധിതനായിരുന്നു.

1999 ഒക്ടോബർ 12-നു പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. 2008 ഓഗസ്റ്റ് 18ന് രാജി വച്ചു.

പെഷവാർ കോടതി വധശിക്ഷയ്‌ക്ക് വിധിച്ച ഇയാൾ ദുബായിൽ കഴിയുകയായിരുന്നു. 2007 ൽ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് കോടതി വധശിക്ഷ വിധിച്ചത്. 2007ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഭവത്തിൽ മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് 2013ൽ കേസെടുത്തിരുന്നു. ബേനസീർ ഭൂട്ടോ വധക്കേസിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ 2016 മാർച്ചിലാണ് മുഷ്റഫ് രാജ്യം വിട്ടത്.

Related News