സാൽമിയ പവർ സ്റ്റേഷനിൽ സ്ഫോടനം; നാല് എഞ്ചിനീയർമാർക്ക് പരിക്കേറ്റു.

  • 08/03/2023


കുവൈറ്റ് സിറ്റി : സാൽമിയയിലെ പ്രധാന സബ്‌സ്റ്റേഷന്റെ അറ്റകുറ്റപ്പണിക്കിടെ 33 കെവി ഫീഡറിലുണ്ടായ സ്‌ഫോടനത്തിൽ നാല് എഞ്ചിനീയർമാർക്ക് പരിക്കേറ്റതായി വൈദ്യുതി, ജല മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് കൃത്യം 12:08 ന് പ്രധാന സബ്‌സ്റ്റേഷനിൽ (സാൽമിയ ബി) കാലാനുസൃതമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ 33 കെവി ഫീഡറുകളിലൊന്നിൽ സ്‌ഫോടനം ഉണ്ടായതായി വൈദ്യുതി, ജല മന്ത്രാലയം വിശദീകരണ പ്രസ്താവനയിൽ പറഞ്ഞു. സ്റ്റേഷന്റെ പൂർണമായ ബന്ധം വിച്ഛേദിക്കുകയും 22 മെഗാവാട്ടിന്റെ വൈദ്യുത ലോഡ് നഷ്ടപ്പെടുകയും ചെയ്തു, ഇത് സാൽമിയ പ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി മുടക്കത്തിന് കാരണമായി. 

ജനറൽ ഫയർഫോഴ്‌സ് ടീമുകളും ആഭ്യന്തര മന്ത്രാലയവും മന്ത്രാലയത്തിന്റെ എമർജൻസി ടീമുകളും  സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയത്രിച്ചു.   അപകടത്തിൽ പ്രധാന ട്രാൻസ്ഫർ സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണി വിഭാഗത്തിലെ 4 ജീവനക്കാർക്ക് പരിക്കേറ്റു, അവരെ ഉടൻ തന്നെ മുബാറക് അൽ-കബീർ ആശുപത്രിയിലേക്ക് മാറ്റി, കാരണമെന്തെന്ന് കണ്ടെത്താൻ സ്റ്റേഷൻ പരിശോധിച്ചു വരികയാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News