അനധികൃതമായി മാലിന്യം വലിച്ചെറിയുന്ന പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി കുവൈത്ത് മുനസിപ്പാലിറ്റി

  • 08/03/2023

കുവൈത്ത് സിറ്റി: അനധികൃതമായി മാലിന്യം വലിച്ചെറിയുന്ന പ്രവാസികൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി കുവൈത്ത് മുനസിപ്പാലിറ്റി. പിടിക്കപ്പെട്ടാൽ നാടുക‌ടത്തൽ അടക്കമുള്ള ശിക്ഷകളാണ് നേരിടേണ്ടി വരുക . അൽ സിദ്ദിഖിൽ ഇത്തരത്തിൽ പിടിക്കപ്പെട്ട പ്രവാസി തൊഴിലാളികൾക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കാൻ കുവൈത്ത് മുനസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മാൻഫൗഹി നൽകി കഴിഞ്ഞു. ഇവരെ ഉ‌ടൻ നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. 

സ്വകാര്യ ഹൗസിംഗ് ഏരിയകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സൈറ്റുകളിൽ സൂപ്പർവൈസറി ടീം ഫീൽഡ് പര്യടനം നടത്തി നിയമലംഘനങ്ങളെ കുറിച്ച് റിപ്പോർട്ട് സമർപ്പിച്ചതായി മുനസിപ്പാലിറ്റി സ്ഥിരീകരിച്ചു. റിയൽ എസ്റ്റേറ്റ് വസ്‌തുക്കളുടെ ഉടമകൾ ജോലിസ്ഥലത്തെ സുരക്ഷിതത്വത്തിനും നിർമാണ മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്‌കരിക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു പരിശോധന.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News