ആത്മ സംസ്കരണത്തിന്റെ മാസത്തെ വരവേൽക്കുക. പി.എൻ. അബ്ദുൽ ലത്തീഫ് മദനി

  • 18/03/2023


ലോകമുസ്ലിംകൾ ഒരു ഉന്നതനായ വിരുന്നുകാരനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. നിഷ്ക്കളങ്കമായ കർമ്മങ്ങൾ കൊണ്ടു റമളാനിനെ സമ്പന്നമാക്കണം. കർമ്മ ഫലങ്ങൾ കണക്കറ്റ വർദ്ധനവോടെ പാരത്രിക ലോകത്തേക്കു നിക്ഷേപമക്കാൻ വിശ്വാസികൾ ജാഗ്രത കാണിക്കണമെന്നും
റമളാൻ പകലന്തികൾ മറ്റ്‌ മാസങ്ങളെപ്പോലെ അശ്ര്ദ്ധമായി കഴിച്ചു കൂട്ടാനുള്ളതല്ല എന്നും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് പി.എൻ അബ്ദുലത്തീഫ് മദനി പറഞ്ഞു. 

കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ റിഗ്ഗൈ ഔഖാഫ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അഹ്‌ലൻ വ സഹ്‌ലൻ പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ഇസ്ലാമിക വിമർശകന്മാർ കുരുടന്മാർ ആനയെ വർണ്ണിക്കുന്നത് പോലെയാണ് ഇസ്ലമിക നിയമങ്ങളെ പൊതു സമൂഹത്തിൽ അവതരിപ്പിക്കുന്നത്.

അനന്തരാവകാശ നിയമം വിവാദമാക്കാൻ ശ്രമിച്ചവർ ഒക്കെയും സമർത്ഥിക്കുന്ന കാര്യങ്ങൾ യഥാർത്ഥ വസ്തുതകളുമായി പൊരുത്തപ്പെടാത്തവയാണു. പൂരുഷന്മാരേക്കാൾ സ്ത്രീകൾക്കു അനന്തര സ്വത്തിൽ ഓഹരി ലഭിക്കുന്ന നിരവധി സന്ദർഭങ്ങളുണ്ട്‌. അതൊന്നും പഠിക്കാതെ അവസരങ്ങൾ മുതലെടുത്ത്‌ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നും പി.എൻ. അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ വിശദീകരിച്ചു.  

ശേഷം നടന്ന പരിപാടിയിൽ റമദാൻ വിധിവിലക്കുകൾ എന്ന വിഷയത്തിൽ ഷഫീഖ് ടി.പി.യും, ഖുർആൻ പഠനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ഫർഹാൻ അബ്ദുൽ ലത്തീഫും, ഇസ്ലാമിലെ സകാത്ത് എന്ന വിഷയത്തിൽ പി.എൻ. അബ്ദുറഹ്മാനും പ്രഭാഷണം നടത്തി. 

ശേഷം സകാത്തുമായി ബന്ധപ്പെട്ട് ശ്രോതാക്കളുടെ ചോദ്യങ്ങൾക്ക് അബ്ദുറഹ്മാൻ അബ്ദുലത്തീഫ് മറുപടി പറഞ്ഞു. 

കെ.കെ.ഐ.സി. ഓർഗനൈസിംങ്ങ് സെക്രട്ടറി സക്കീർ കൊയിലാണ്ടി സ്വാഗതവും, ക്രിയേറ്റിവിറ്റി സെക്രട്ടറി മഹബൂബ് കാപ്പാട് നന്ദിയും പറഞ്ഞു.

Related News