ഈസി Q ഇൻഷുറൻസ് സേവനവുമായി Medx മെഡിക്കൽ കെയർ ഫഹാഹീൽ

  • 22/03/2023

കുവൈറ്റ് സിറ്റി : ആതുര ശുശ്രൂഷ മേഖലയിൽ ഗൾഫിലെ പ്രമുഖ സ്ഥാപനമായ Medx മെഡിക്കൽ കെയർ സെന്ററിന്റെ ഫഹാഹീൽ ബ്രാഞ്ചിൽ ഈസി Q ഇൻഷുറൻസ് സേവനം ആരംഭിച്ചു. ഇൻഷുറൻസ് കാർഡ് ഉടമകൾക്ക് എളുപ്പത്തിൽ സേവനം ലഭ്യമാക്കുന്നതിനും കാർഡിൽ അടങ്ങിയിട്ടുള്ള സേവനങ്ങളുടെ വിവരങ്ങൾ യഥാസമയം അറിയുന്നതിനും ഈ സംവിധാനം വളരെയധികം ഉപകാരപ്രദമാകുമെന്ന് Medx മെഡിക്കൽ കെയർ സെന്റർ മാനേജ്മെന്റ് അറിയിച്ചു.

Medx മെഡിക്കൽ കെയറിന്റെ വിവിധ സോഷ്യൽ മീഡിയകളിലെ  ലിങ്കുകൾ വഴി  ഉപഭോക്താക്കൾക്ക് അവരുടെ ഇൻഷുറൻസ് കാർഡ് രെജിസ്റ്റർ ചെയ്യാനാകും. കുവൈത്തിലെത്തന്നെ അത്യാധുനിക സൗകര്യങ്ങളോടുകൂടി പ്രവർത്തനം തുടരുന്ന Medx മെഡിക്കൽ കെയറിൽ എല്ലാ വിഭാഗം ഡോക്ടർമാരുടെയും സേവനം ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. അപ്പോയ്ന്റ്മെന്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും 1893333 എന്ന നമ്പറിൽ വിളിക്കാം. 

Related News