കുവൈത്തിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; മേജർ അൽ ഖാസിന് ദാരുണാന്ത്യം

  • 22/03/2023

കുവൈത്ത് സിറ്റി: പാരാഗ്ലൈഡിങ്ങിനിടെ ദേശീയ ഗാർഡ് മേജർ മിഷാൽ ഖാലിദ് അൽ ഖാസിന് ദാരുണാന്ത്യം. അല്‍ വാഫ്രയിലാണ് സംഭവം. അൽ വഫ്ര ഏരിയയിലെ ഗ്ലൈഡറിൽ നിന്ന് ചാടുന്നതിനിടെ ഒരു യുവാവിന് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് റൂമില്‍ റിപ്പോർട്ട് ലഭിക്കുകയായിരുന്നു. തുടർന്ന് ഫോറൻസിക്, എമര്‍ജൻസി വിഭാഗങ്ങളും സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായി സാധിച്ചില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഡെപ്യൂട്ടി അറ്റോർണി ജനറൽ ഉത്തരവിട്ടിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News