കൈക്കൂലി കേസ്; കുവൈറ്റ് മുനിസിപ്പൽ കൗൺസിൽ അംഗത്തിനും ഇടനിലക്കാരനും ശിക്ഷ വിധിച്ചു

  • 22/03/2023

കുവൈത്ത് സിറ്റി: കൈക്കൂലി വാങ്ങിയതിന് മുനിസിപ്പൽ കൗൺസിൽ അംഗത്തിനും ഇടനിലക്കാരനും ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. 10 വർഷത്തെ കഠിന തടവിനും 360,000 കുവൈത്തി ദിനാര്‍ പിഴയുമാണ് ചുമത്തിയിട്ടുള്ളത്. ഒരു വ്യവസായിയെ കേസില്‍ അഞ്ച് വര്‍ഷത്തെ തടവിനും ശിക്ഷിച്ചിട്ടുണ്ട്. 180,000 കുവൈത്തി ദിനാര്‍ കൈക്കൂലി വാങ്ങി പകരമായി ഒരു അജ്ഞാത കമ്പനിക്ക് രണ്ട് ഇടപാടുകൾ പൂർത്തിയാക്കാൻ പ്രതികള്‍ സാഹചര്യമൊരുക്കിയെന്നാണ് പബ്ലിക്ക് പ്രോസിക്യൂഷന്‍റെ കണ്ടെത്തല്‍. അതേസമയം, രണ്ട് പ്രോസിക്യൂട്ടർമാരെ ആക്രമിച്ചതിന് മേജർ റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെയും സഹായികളെയും മിസ്‌ഡിമെനർ കോടതി അടുത്തിടെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News