നോമ്പ്തുറ വിഭവങ്ങളുമായി ഗ്രാൻഡ് ഹൈപ്പർ

  • 22/03/2023


കുവൈറ്റിലെ പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ അവരുടെ ഉപഭോക്താക്കൾക്കായി വ്യത്യസ്തമായ വിഭവങ്ങളുമായി നോമ്പ് തുറ കിറ്റ് പുറത്തിറക്കി . മിതമായ നിരക്കില്  ആകർഷകമായ നോമ്പ്തുറ വിഭവങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത് . 990 ഫിൽ‌സ് വില വരുന്ന മൂന്ന് കോംബോ ഓഫറുകൾ ആണ് പ്രഖ്യാപിച്ചിട്ടുള്ളത് . കബ്‌സ കോംബോ , ബിരിയാണി കോംബോ , ഗീ റൈസ് കോംബോ എന്നിങ്ങനെ മൂന്ന് വ്യത്യസ്തമായ ഇഫ്‌താർ കിറ്റുകൾ ആണ് ഒരുക്കിയിരിക്കുന്നത് . ഏത് കോംബോ ഓഫർ തിരഞ്ഞെടുത്താലും 990 ഫിൽ‌സ് മാത്രമാണുള്ളത് എന്നുള്ളതാണ് ഗ്രാൻഡ് ഹൈപ്പർ ഇഫ്‌താർ കിറ്റിന്റെ ഈ വർഷത്തെ പ്രത്യേകത . എല്ലാത്തരം കിറ്റിലും ഫ്രൂട്സ് , ലബൻ ,വെള്ളം , ഈത്തപ്പഴം , പൊരിക്കടി തുടങ്ങിയ വിഭവങ്ങളും ഉള്പെടുത്തിയിട്ടുണ്ട് . ഗ്രാൻഡ് ഹൈപ്പറിന്റെ എല്ലാ സ്റ്റോറുകളിലും ഇഫ്‌താർ കിറ്റ് ലഭ്യമാണ് . കൂടാതെ സമൂഹ നോമ്പ്തുറക്കും മറ്റും ഉള്ള ഓർഡറുകൾ  മുൻകൂട്ടി സ്വീകരിക്കുന്നതാണെന്നും ഗ്രാൻഡ് ഹൈപ്പർ മാനേജ്‍മെന്റ്റ് പ്രതിനിധികൾ വാർത്താകുറിപ്പിൽ അറിയിച്ചു.

ഓർഡർ ചെയ്യാം  👇

Related News