ഐ.ഐ.സി അനുമോദന യോഗം സംഘടിപ്പിച്ചു

  • 22/03/2023കുവൈത്ത് സിറ്റി:
മദ്രസാ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും പി.ടി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ അബ്ബാസിയ ഇൻറഗ്രേറ്റഡ് സ്കൂളിലെ മദ്രസയിൽ വച്ച്  അനുമോദന യോഗം സംഘടിപ്പിച്ചു. ഇന്ത്യൻ ഇസ്ലാഹീ മദ്രസ ഫെസ്റ്റിൽ അബ്ബാസിയ മദ്രസ ഒന്നാം സ്ഥാനം നേടിയിരുന്നു.  കോൽക്കളി, ഒപ്പന പഠിപ്പിച്ച അധ്യാപകർക്കായി പ്രത്യേക ഉപഹാരങ്ങൾ നൽകി. കോൽക്കളി പരിശീലിപ്പിച്ച ഖാലിദ് മാക്കിനെയും അസീസ് നരിക്കോടനെയും മെമൻ്റോ നൽകി ആദരിച്ചു.
ഐ.ഐ സി പ്രസിഡണ്ട് യുനുസ് സലീം, അബ്ദുൾ റഹ്മാൻ അൻസാരി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ഹനൂബ് അദ്ധ്യക്ഷത വഹിച്ചു. ജംഷിദ് പത്തപ്പിരിയം, മുർഷിദ്, ബദറുദ്ദീൻ, മദ്രസാഅധ്യാപകർ എന്നിവർ പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പ്രത്യേകം അഭിനന്ദിച്ചു. അനുമോദന ചടങ്ങിൽ കുട്ടികൾക്കായി മധുരം  വിതരണം ചെയ്തു. പ്രധാനദ്ധ്യാപകൻ സിദ്ദീഖ് മദനി, ആരിഫ് പുളിക്കൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Related News