റമദാൻ മാസത്തിൽ സുരക്ഷയ്ക്കായി സംയോജിത പദ്ധതി തയാറാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം‌

  • 22/03/2023

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിനായി സംയോജിത പദ്ധതി തയാറാക്കി ആഭ്യന്തര മന്ത്രാലയം. പൗരന്മാർക്കും താമസക്കാർക്കും സുരക്ഷിതത്വവും നൽകുന്നതിനായി പദ്ധതി പൂർത്തിയാക്കിയിട്ടുള്ളത്. റസിഡൻഷ്യൽ ഏരിയകളിൽ പൊലീസ് പട്രോളിംഗ് വിപുലമാക്കി കൊണ്ട് സുരക്ഷാ വിഭാ​ഗത്തിന്റെ സാന്നിധ്യം വർധിപ്പിക്കുന്നതിന് പുറമെ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും പള്ളികൾ, മാർക്കറ്റുകൾ എന്നിവ സംരക്ഷിക്കുന്നതിനും കർശനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

നിയമലംഘനങ്ങൾ തടയാനും സാഹചര്യങ്ങൾ പൂർണമായ നിയന്ത്രണത്തിലാക്കി കൊണ്ട് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും സുരക്ഷാ സേവനങ്ങൾ ശ്രദ്ധയോടെയും ജാഗ്രതയോടെയും നൽകണമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് നിർദേശിച്ചു. സ്ഥിരം, മൊബൈൽ സുരക്ഷാ പോയിന്റുകൾ, പബ്ലിക് സെക്യൂരിറ്റി പൊലീസിന്റെ വിന്യാസം, ട്രാഫിക്, റെസ്ക്യൂ, ഇൻവെസ്റ്റിഗേഷൻ, ഓപ്പറേഷൻ ടീമുകളുമായി ബന്ധപ്പെട്ട മറ്റ് വിഭാ​ഗങ്ങളുടെ ഏകോപനം എന്നീ ഘടകങ്ങൾ ചേർത്താണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News