വിശ്വാസികളെ സ്വീകരിക്കുന്നതിന് ഒരുങ്ങി ഗ്രാൻഡ് മോസ്ക്ക്; 60,000ലേറെ പേർക്ക് പ്രാർത്ഥനയ്ക്ക് സൗകര്യം

  • 22/03/2023

കുവൈത്ത് സിറ്റി: മൂന്ന് വർഷം നീണ്ട അറ്റക്കുറ്റപണികൾക്കും കൊവിഡ് മഹാമാരിക്കും ശേഷം വിശ്വാസികളെ സ്വീകരിക്കുന്നതിന് ഒരുങ്ങി ഗ്രാൻഡ് മോസ്ക്ക്. 45,000 സ്ക്വയർ മീറ്റർ വലിപ്പമുള്ള രാജ്യത്തെ ഏറ്റവും വലിയ മോസ്ക്കിന് 60,000ത്തോളം വിശ്വാസികളെ ഉൾക്കൊള്ളാനാണ് ശേഷിയുണ്ട്. കുവൈത്ത്, ഗൾഫ് വാസ്തുവിദ്യയ്ക്കൊപ്പം പ്രാദേശിക സവിശേഷതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇസ്ലാമിക വാസ്തുവിദ്യാ പൈതൃകത്തിന്റെ പ്രതീകമായിട്ടാണ് മോസ്ക്ക് രൂപകൽപ്പന ചെയ്തിട്ടുള്ളത്. 

വിശുദ്ധ റമദാൻ മാസത്തിനായുള്ള ഗ്രാൻഡ് മോസ്ക്കിന്റെ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. തറാവീഹ് പ്രാർത്ഥനയുടെ ഷെഡ്യൂൾ തയാറായി കഴിഞ്ഞു. വിശുദ്ധ ഖുർആൻ മനഃപാഠമാക്കുന്നതിനും റമദാനുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളും പരിപാടികളും ഈ വിശുദ്ധ മാസത്തിൽ ഉണ്ടായിരിക്കും. സെന്റർ ഫോർ ഇസ്ലാമിക് ആർട്‌സ് വികസിപ്പിക്കാനും പ്രവാചകന്റെ ജീവചരിത്രത്തിന്റെ പ്രദർശനം നടത്താനും പദ്ധതിയുണ്ടെന്ന് ഗ്രാൻഡ് മോസ്‌ക് അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ അലി ഷദ്ദാദ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News