നാനോ ടെക്നോളജിയിൽ യുഎസ് പേറ്റന്റ് നേടി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച്

  • 22/03/2023

കുവൈത്ത് സിറ്റി: നാനോടെക്‌നോളജി മേഖലയിൽ യുഎസ് പേറ്റന്റ് ഓഫീസിൽ നിന്ന് പേറ്റന്റ് നേടിയതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എനർജി ആൻഡ് ബിൽഡിംഗ് റിസർച്ച് സെന്റർ നേടിയ പേറ്റന്റ് ഡോ. നാസർ അൽ സായിഗിന്റെയും അസോസിയേറ്റ് സയന്റിഫിക് ഗവേഷകനായ അലി അൽ സയീഗിന്റെയും പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കംപ്യൂട്ടർ പ്രോസസ്സിംഗ് യൂണിറ്റിന്റെയും ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റിന്റെയും ചൂട് കുറയ്ക്കുന്നതിനായി മൈക്രോ, നാനോ കൂളിംഗ് ദ്രാവകങ്ങൾ നിർമ്മിക്കാനും കൂളിംഗ് ദ്രാവകങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളിൽ അവയുടെ ചൂട് അളക്കാനും കഴിവുള്ള ഒരു ഉപകരണവുമാണ് ഈ ഗവേഷകർ വികസിപ്പിച്ചെടുത്തത്. പ്രാധാന്യം നിയന്ത്രിത രീതിയിൽ വികസിപ്പിച്ച മൈക്രോ, നാനോ കൂളിംഗ് ദ്രാവകങ്ങൾ നിർമ്മിക്കാനുള്ള ശേഷിയാണ് ഈ ശാസത്ര നേട്ടത്തിന്റെ പ്രാധാന്യം

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News