രാജ്യത്തെ ജനസംഖ്യയില്‍ കുവൈത്തികളുടെ എണ്ണത്തില്‍ വര്‍ധന; വിദേശികളിൽ ഇന്ത്യക്കാർ മുന്നിൽ

  • 23/03/2023

കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യയില്‍ കുവൈത്തികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. 2022ല്‍ 0.019 ശതമാനത്തിന്‍റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്ന് സിവിൽ ഇൻഫർമേഷൻ പബ്ലിക്ക് അതോറിറ്റി കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ പൗരന്മാരുടെ എണ്ണം 1.5 മില്യണായി ഉയർന്നപ്പോൾ കുവൈത്തിലെ മൊ0ത്തം ജനസംഖ്യ 4.7 മില്യണിലെത്തി. കുവൈത്തില്‍ താമസിക്കുന്ന 17 കമ്മ്യൂണിറ്റികളിൽ നിന്നുള്ള കുട്ടികളുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എത്യോപ്യ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ മൂന്ന് രാജ്യങ്ങളിലെ കുട്ടികളിൽ കുറവുണ്ടായിട്ടുണ്ട്.

അതേസമയം, രാജ്യത്തെ കുവൈത്തികളല്ലാത്തവരുടെ ജനസംഖ്യ 3.2 മില്യണിലെത്തി. അതില്‍ തന്നെ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതല്‍ ഉള്ളത്. തൊട്ടുപിന്നാലെ ഈജിപ്ത് പൗരന്മാരാണ്. കൂടാതെ, ഫിലിപ്പിയൻസ്, ബംഗ്ലാദേശ്, സിറിയ, സൗദി, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ജനസംഖ്യയില്‍ കൂടുതലുള്ളത്. 15 വയസിന് മുകളിലുള്ള കുവൈത്തികളിൽ 35 ശതമാനവും വിദ്യാർത്ഥികളാണ്. എന്നാല്‍, കുവൈത്തികളില്‍ 32 ശതമാനം മാത്രമാണ് തൊഴിൽ വിപണിയിലുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News