ശക്തമായ ഇന്ത്യ - കുവൈത്ത് ഉഭയകക്ഷി ബന്ധത്തെ പ്രശംസിച്ച് കേന്ദ്ര മന്ത്രി

  • 23/03/2023

കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള ശക്തമായ  ഉഭയകക്ഷി ബന്ധത്തെ പ്രശംസിച്ച് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഇരുരാജ്യങ്ങളുടെയും പൊതുതാത്പര്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഈ ബന്ധം കൂടുതല്‍ വികസിപ്പിക്കാൻ ആഗ്രഹമുണ്ടെന്നും മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന്‍റെ 62-ാം വാർഷികമാണ് ഈ വർഷം ആഘോഷിക്കുന്നതെന്ന് ഇന്ത്യയിലെ കുവൈത്ത് അംബാസഡർ ജാസിം ഇബ്രാഹിം അൽ നജിം പറഞ്ഞു. 

ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ അടുത്ത ബന്ധം വരും വർഷങ്ങളിൽ കൂടുതല്‍ വളര്‍ച്ച കൈവരിക്കുകയും വികസിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. അറേബ്യൻ, ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യൻ മഹാസമുദ്രത്തിലെ രാജ്യങ്ങൾ തമ്മിലുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ‘പ്രോജക്റ്റ് മൗസം’ ഇന്ത്യയും കുവൈത്തും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്രബന്ധം സ്ഥാപിച്ചതിന്‍റെ 62-ാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ കുവൈത്ത് എംബസി നടത്തിയ ചടങ്ങിലായിരുന്നു സംസാരിക്കുകയായിരുന്നു ഇരുവരും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News