ഫ്‌ളെക്‌സിബിൾ ജോലി സമയം നടപ്പാക്കി ആദ്യം ദിനം, ഗതാഗതക്കുരുക്കിൽ കുവൈത്ത് റോഡുകൾ

  • 23/03/2023

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ജീവനക്കാരുടെ വ്യത്യസ്‌ത ഹാജർ സമയവും ഫ്‌ളെക്‌സിബിൾ ജോലി സമയവും നടപ്പാക്കി തുടങ്ങി. ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം വന്നത്. എന്നാല്‍, സായാഹ്ന സമയത്തെ റോഡ് ഗതാഗതമാണ് ഇപ്പോള്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്.  ജീവനക്കാരുടെ ഹാജർ, യാത്ര എന്നിവ  ട്രാഫിക്ക് പ്രതിസന്ധിക്ക് കാരണമാകുന്നില്ലെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. 

ഹൈവേകളിലും പ്രധാന റോഡുകളിലും ഒരേസമയം ഒരു മില്യണ്‍ കാറുകളാണ് എത്തിയതെന്നാണ് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചത്. ഓപ്പറേഷൻ കൺട്രോൾ റൂമിലെ ക്യാമറകളിലും സ്‌ക്രീനുകളിലും റോഡുകൾ നിരീക്ഷിച്ച ശേഷം കനത്ത ട്രാഫിക്കിന് സാക്ഷ്യം വഹിക്കുന്ന ചില സ്ഥലങ്ങളിലെ തിരക്ക് നീക്കാൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് എല്ലാ സുരക്ഷാ സേനകളെയും ഉപയോഗപ്പെടുത്തുന്നുണ്ട്. ക്യാപിറ്റൽ , ഹവല്ലി, ഫർവാനിയ എന്നീ ഗവര്‍ണറേറ്റുകളിലാണ് ഏറ്റവും തിരക്കെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News