ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾ കുവൈറ്റ് വിടുന്നത് തുടരുന്നു, ജനുവരി മുതൽ കുവൈറ്റ് വിട്ടത് 1022 പേർ

  • 23/03/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ ജനുവരിയിലെ കണക്കുപ്രകാരം 1022 ഫിലിപ്പിനോ ഗാർഹിക തൊഴിലാളികള്‍ ഫിലിപ്പീൻസിലേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്ന് ആക്ടിംഗ് ലേബർ കോൺസൽ കാത്തി ഡോലഡോൾ. അവരുടെ മടങ്ങിവരവിനുള്ള തയാറെടുപ്പുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിക്രമങ്ങള്‍ തുടരുകയാണെന്നും കാത്തി പറഞ്ഞു. കുവൈത്തിലെ അഭയകേന്ദ്ര, നാടുകടത്തൽ വകുപ്പിൽ നിന്ന് വരുന്ന 637 ലധികം ഗാർഹിക തൊഴിലാളികളാണ് ഈ മാര്‍ച്ചില്‍ മാത്രം തിരികെ വന്നത്. ചൊവ്വാഴ്ച 130 പേര്‍ കൂടി ഫിലിപ്പിയൻസിലെത്തി. എല്ലാ ദിവസം 10 മുതല്‍ 20 വരെ ഗാര്‍ഹിക തൊഴിലാളികള്‍ കുവൈത്തിലെ അഭയകേന്ദ്രങ്ങളില്‍ എത്തുന്നുണ്ട്. 329 സ്ത്രീ തൊഴിലാളികള്‍ അഭയകേന്ദ്രത്തിലുണ്ടെന്നും കാത്തി ഡോലഡോൾ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News