ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം; പ്രതി പിടിയില്‍

  • 23/03/2023

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജ് ജങ്ഷനിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ ചാക്ക സ്വദേശി പ്രകാശിനെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.


ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രകാശിനെ പിടികൂടിയത്. ഇയാള്‍ സ്ഥിരമായി ഇത്തരം വൈകൃതങ്ങള്‍ നടത്തുന്ന വ്യക്തിയാണെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം വഴുതക്കാട് വനിതാ ഹോസ്റ്റലിന് മുന്നിലും സമാനമായ സംഭവമുണ്ടായിരുന്നു. തിരുവനന്തപുരം പാറ്റൂരില്‍ വീട്ടമ്മയെ ആക്രമിച്ച സംഭവത്തില്‍ ഇതുവരെ പ്രതിയെ പിടികൂടാന്‍ പോലീസിനായിട്ടില്ല.

Related News