സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

  • 23/03/2023

കോഴിക്കോട്: സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ അബൂക്കര്‍ (65), സെയ്തലവി (64) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയായിരുന്നു ഇരുവരുടെയും അറസ്റ്റ്.


സീരിയലില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് കോഴിക്കോട് നഗരത്തിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. മാര്‍ച്ച്‌ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.

കോഴിക്കോട് സ്വദേശിയായ മറ്റൊരു സീരിയല്‍ നടിയാണ് പ്രതികളെ പരിചയപ്പെടുത്തി നല്‍കിയതെന്നും സീരിയലിന്റെ കാര്യങ്ങള്‍ സംസാരിക്കാനെന്ന് പറഞ്ഞാണ് ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തിനല്‍കി പീഡിപ്പിച്ചെന്നായിരുന്നു കോട്ടയം സ്വദേശിനിയായ യുവതിയുടെ ആരോപണം.

യുവതിയെ കണ്ണൂര്‍ സ്വദേശിനിയായ ഒരു സ്ത്രീയാണ് കോഴിക്കോട് എത്തിച്ചതായാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. പീഡനത്തിന് ഇരയായ യുവതിയെ ഫോണില്‍ വിളിച്ച്‌ പരിചയപ്പെടുകയായിരുന്നു.

അതേസമയം, അറസ്റ്റിലായവര്‍ സീരിയലുമായി ബന്ധം ഉള്ളവരല്ലെന്നും അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയിട്ടില്ലെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ഇവര്‍ തമ്മില്‍ സാമ്ബത്തിക ഇടപാടുകള്‍ നടന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Related News