എയ്ഡ്‌സ്, മലമ്പനി, ഫൈലേറിയ, ക്ഷയം, ഹെപ്പറ്റൈറ്റിസ്; കുവൈത്തിൽനിന്ന് നാടുകടത്തിയത് 21,279 പ്രവാസികളെ: റിപ്പോർട്ട്

  • 23/03/2023

കുവൈറ്റ് സിറ്റി : മലമ്പനി, ഫൈലേറിയ, ക്ഷയം, എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിങ്ങനെ വിവിധ രോഗങ്ങളുള്ള 21,279 പുരുഷന്മാരെയും സ്ത്രീകളെയും 10 വർഷത്തിനിടെ കുവൈത്തിൽ നിന്ന് നാടുകടത്തിയതായി റിപ്പോർട്ട്.  ഈ കേസുകളിൽ എയ്ഡ്‌സ് ബാധിതരായ 1949 പേർ ഉൾപ്പെടുന്നു.

2021 ൽ 15 പ്രവാസികൾക്ക് മലേറിയ, 13 പ്രവാസികൾക്ക് ഫൈലേറിയ, 182 എയ്ഡ്‌സ് പ്രവാസികൾ, 127 പ്രവാസികൾക്ക്  ഹെപ്പറ്റൈറ്റിസ് ബി വൈറസ്. കൂടാതെ 207 പേർക്ക് ഹെപ്പറ്റൈറ്റിസ് സി വൈറസ് എന്നിങ്ങനെ 6 ഓളം രോഗങ്ങൾക്ക് പോസിറ്റീവ് ആയതിനാൽ, 2021-ൽ കുവൈറ്റ് പ്രവാസി തൊഴിലാളികൾക്കായുള്ള പരിശോധന  കേന്ദ്രങ്ങൾ വഴി 570 ഓളം പ്രവാസികളെ നാടുകടത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News