റമദാനിൽ സജീവമായി ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ

  • 24/03/2023

കുവൈത്ത് സിറ്റി: ജനങ്ങളെ ഓൺലൈൻ തട്ടിപ്പിൽ വീഴ്ത്താനുള്ള വല വിരിച്ച് സംഘങ്ങൾ. വിശുദ്ധ റമദാൻ മാസത്തിന്റെ ആരംഭത്തോടെ ചാരിറ്റി പ്രവർത്തനങ്ങൾ കൂടുതൽ ചെയ്യാൻ ആളുകൾ താത്പര്യപ്പെടുന്നുണ്ട്.  ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്തും മറ്റ് തട്ടിപ്പുകൾക്ക് ഇരയാക്കിയും തട്ടിപ്പുകാർ ഈ അവസരം മുതലാക്കുകയാണ്. 80 ദിനാറിന് അഞ്ച് മണിക്കൂർ നേരത്തേക്ക് ഗാർഹിക തൊഴിലാളികളുടെ സേവനം എന്ന് പരസ്യം നൽകി തട്ടിപ്പ് നടത്തുന്നതാണ് ഏറ്റവും പുതിയ കബളിപ്പിക്കൽ രീതി.

ഇതിൽ അകപ്പെട്ടാൽ ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുകയോ ക്രെഡിറ്റ് കാർഡിൽ നിന്ന് പണം നഷ്ടമാവുകയോ ചെയ്യും. ഇത്തരത്തിൽ ഓൺലൈൻ തട്ടിപ്പിൻ്റെ 200 ലധികം കേസുകളാണ് പ്രതിദിനം കുവൈത്തിൽ  സംഭവിക്കുന്നതെന്ന് കുവൈത്തി സൊസൈറ്റി ഫോർ ഇൻഫർമേഷൻ സെക്യൂരിട്ടി തലവൻ ഡോ. സഫാ സമൻ പറഞ്ഞു. എന്നാൽ 60 മുതൽ 80 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ദുർബലമായ നിയമനിർമ്മാണവും ശിക്ഷകളുടെ കുറവുമാണ് ഇത്തരം തട്ടിപ്പ് കൂടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News