കുവൈത്തിൽ പ്രതിവർഷം 1,100 ഓളം ഗാർഹിക പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കണക്കുകൾ.

  • 24/03/2023


കുവൈത്ത് സിറ്റി: രാജ്യത്ത് പ്രതിവർഷം 1,100 ഓളം ഗാർഹിക പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കണക്കുകൾ. അക്രമത്തിന് വിധേയരായ സ്ത്രീകൾക്ക് അഭയകേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യവും സിവിൽ സൊസൈറ്റി പ്രവർത്തകർ ഉന്നയിച്ചു. മാനസികവും ശാരീരികവും ലൈംഗികവുമായ പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അറബ് മീഡിയ ഫോറത്തിന്റെ പ്രവർത്തനങ്ങളിലൊന്നായ റാഖി ക്ലബ് ഫോർ കൾച്ചർ ആൻഡ് മീഡിയ സപ്പോർട്ടിൻ്റെ അഞ്ചാമത്തെ ഡയലോഗ് സെഷനിലാണ് ഈ ആവശ്യം ഉയർന്നത്. 

വിമൻസ് സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന്റെ സെക്രട്ടറി ജനറൽ ഖദ്ദ അൽ ഗാനിം ആണ് നേതൃത്വം നൽകിയത്. രണ്ട് വർഷം മുമ്പ് നാല് വനിതാ അഭിഭാഷകർ ജോലി ആരംഭിച്ച മൈ വാർക്വതി പദ്ധതിയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഏറ്റവും സാധാരണക്കാരായ സ്ത്രീകളുടെ പ്രശ്നങ്ങൾ തിരിച്ചറിയാനും ശുപാർശകളിൽ എത്തിച്ചേരാനും ഒരു റഫറണ്ടം നടത്തിയിരുന്നു. ഇക്കാര്യത്തിൽ ഒരു നിയമം പുറപ്പെടുവിക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News