റമദാൻ എത്തിയതോടെ കുവൈത്തിൽ ചിക്കൻ വില ഉയർന്നു

  • 24/03/2023

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസം ആരംഭിച്ചതോടെ ചിക്കൻ വില കുതിച്ചുയർന്നു. രുചിക്കൊപ്പം പാചകവും എളുപ്പമായതിനാൽ റമദാൻ മാസത്തിൽ ചിക്കന് ആവശ്യകത വർധിക്കാറുണ്ട്. ചിക്കനൊപ്പം മുട്ടയ്ക്കും വില ഉയർന്നിട്ടുണ്ട്. വിലക്കയറ്റം ശരാശരി വരുമാനമുള്ള കുടുംബങ്ങളെ വലിയ തോതിൽ ബാധിക്കുന്നുണ്ട്. തീറ്റ വില ഉയർന്നത്, വാടകയും ശമ്പളവും കൂടിയത് തുടങ്ങിയ കാരണങ്ങളാണ് പൗൾട്രി ഫാം ഉടമകൾ ചൂണ്ടിക്കാട്ടുന്നത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News