റമദാൻ മാസത്തിൽ ജമിയകളിൽ പ്രവാസികൾക്ക് വിലക്ക്; നിയമവിരുദ്ധമെന്ന് കുവൈറ്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ

  • 24/03/2023

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ ചില കോ ഓപ്പറേറ്റീവ് സ്റ്റോറുകളിൽ  പ്രവാസികളെ ഷോപ്പിംഗ് നടത്തുന്നതിൽ നിന്ന് തടയുന്നതായി പരാതി.  വിലക്കുറവ് ഉളളതിനാൽ റമദാനിലെ ആവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി സഹകരണ സംഘങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രവാസികളെ തടയുന്ന രീതി ശരിയല്ലെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ മേധാവി മിഷാൽ അൽ മന വ്യക്തമാക്കി. സഹകരണ സൊസൈറ്റിയിൽ പ്രവേശിക്കുന്നതിൽ നിന്ന് പ്രവാസികളെ തടയുന്നതും കേന്ദ്ര വിപണിയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വാങ്ങുന്നതിൽ പൗരന്മാർക്ക് നിയന്ത്രണമേർപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. പ്രവാസികളെന്നോ പൗരന്മാരെന്നോ നോക്കാതെ എല്ലാ സൊസൈറ്റികളും ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കണമെന്നും അദ്ദേഹം നിർദേശം നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News