കുവൈത്തിൽ 129 പേർക്ക് ഒരു നേഴ്സ്, 307 പേർക്ക് ഒരു ഡോക്ടർ; റിപ്പോർട്ട്

  • 24/03/2023

കുവൈത്ത് സിറ്റി:  ഔട്ട് പേഷ്യൻ്റ് ക്ലിനിക്കുകളിലും ആക്സിഡൻ്റ് എമർജൻസികളിലുമായി ആറ് മില്യണിൽ അധികം പേരാണ് വിവിധ സേവനങ്ങൾക്കായി എത്തിയത്.    ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ കേന്ദ്രങ്ങളിൽ ഏകദേശം 13.1 മില്യൺ ആളുകളാണ് സേവനങ്ങൾക്കായി എത്തിയത്. ഇതിൽ പൗരന്മാരുടെ എണ്ണം 8.94 മില്യണും പ്രവാസികളുടെ എണ്ണം 4. 16 മില്യണുമാണ്. 

രാജ്യത്ത് ഓരോ 430 പേർക്കും ഒരു കിടക്ക എന്ന നിലയിലാണ് ആശുപത്രികളിൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. 307.7 പേർക്ക് ഒരു സോക്ടർ, 129.8 പേർക്ക് ഒരു നേഴ്സ് എന്ന നിലയിലും സേവനം ലഭിക്കും. അതേ സമയം, ആരോഗ്യ പരിശോധനകളെ തുടർന്ന് 2021 ൽ കുവൈത്ത് നാടുകടത്തിയത് 570 പ്രവാസികളെയാണ്. പ്രധാനമായും ആറ് അസുഖങ്ങൾക്ക് പൊസിറ്റീവ് റിപ്പോർട്ട് വന്നാലാണ് നാടുകടത്തപ്പെടുക.

മലേറിയ 15, ഫൈലേറിയ 13, ക്ഷയം 182, എയ്ഡ്സ് 26,  ഹെപ്പറ്റൈറ്റിസ് ബി 127, ഹെപ്പറ്റൈറ്റിസ് സി 207 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2021 ൽ രാജ്യത്ത് 85 പൗരന്മാർക്കും  651 താമസക്കാർക്കും ഉൾപ്പെടെ 736 പേർക്കാണ് ക്ഷയരോഗം കണ്ടെത്തിയത്. ഇതേ വർഷം ക്ഷയരോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആണ്. നാല് പൗരന്മാരും 14 താമസക്കാരുമാണ് മരണപ്പെട്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News