ഓട്ടോ ഫിനാൻസിംഗ് പാക്കേജുകൾ വാഗ്ദാനം ചെയ്യാൻ കുവൈറ്റ് ബാങ്കുകൾ

  • 24/03/2023

കുവൈത്ത് സിറ്റി: ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിനുള്ള മത്സരത്തിൻ്റെ ഭാഗമായി പുതിയ ഓട്ടോ ഫിനാൻസിംഗ് പാക്കേജുകൾ വാഗ്ദാനം ചെയ്യാൻ തയ്യാറെടുത്ത് ബാങ്കുകൾ. നിലവിലുള്ളതും സാധ്യതയുള്ളതുമായ ഇടപാടുകാരെ ലക്ഷ്യമിട്ട് കാർ ഫിനാൻസിംഗിന്റെ കാര്യത്തിലാണ് ബാങ്കുകൾ തമ്മിൽ മത്സരിക്കുക എന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി. സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന കുവൈത്തികൾക്കും വിദേശികൾക്കും സാധുതയുള്ള സെക്യൂരിറ്റി കാർഡുകൾ കൈവശം വയ്ക്കുന്ന ബിദൂനികൾക്കും  ഉൾപ്പെടെയുള്ളവർക്കാണ് കാർ ലോണുകൾ വാഗ്ദാനം ചെയ്യുക. ലോൺ തിരികെ അടയ്‌ക്കാനുള്ള കഴിവ് തെളിയിക്കുന്ന ശമ്പള സർട്ടിഫിക്കറ്റ്, പോസിറ്റീവ് ക്രെഡിറ്റ് ഹിസ്റ്ററി, ജോലി സ്ഥിരത തുടങ്ങി കൊവിഡിന് മുമ്പുള്ള വ്യവസ്ഥകളാണ് വായ്പ ലഭിക്കുന്നതിനുള്ളതെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News