MMME കുവൈറ്റ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

  • 25/03/2023


സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും അവകാശങ്ങൾ നേടിയെടുക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നതിനും വേണ്ടി ആചരിക്കുന്ന അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ചു മലയാളി മംസ് മിഡിൽ ഈസ്റ്റ് കുവൈറ്റ് യൂണിറ്റും ബി ഡി കെ കുവൈറ്റ് ചാപ്റ്ററും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. 2023 മാർച്ച് 11 നു വൈകിട്ട് 3 മുതൽ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ ആയിരുന്നു രക്തദാന ക്യാമ്പ് നടത്തിയത്.

സാമൂഹിക സാമ്പത്തിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി എം എം എം ഇ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ''എംബ്രേസ് ഇക്വിറ്റി എന്ന മുദ്രാവാക്യത്തിന്റെ ആശയം ഉൾക്കൊണ്ടാണ് വനിതാദിനം രക്തദാന ത്തിലൂടെ ആഘോഷിക്കാൻ തീരുമാനിച്ചത് എന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ക്യാമ്പ്.

ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം എം എം എം ഇ അഡ്മിൻ മാരായ അമ്പിളി ,അമീറ എന്നിവർ ചേർന്ന് നിർവഹിച്ചു. ആര്യ, രൂപ , പൂജ, രാജൻ തോട്ടത്തിൽ എന്നിവർ എന്നിവർ രക്തദാതാക്കൾക്ക് ആശംസകൾ നേർന്നു. മാതൃകാപരമായ പ്രവർത്തനങ്ങൾക്കും രക്തദാന ക്യാമ്പിന്റെ സംഘാടക മികവിനുമുള്ള അംഗീകാരമായി ബി ഡി കെ യുടെ ഉപഹാരം ലിനി ജോയി യിൽ നിന്നും എം എം എം ഇ ഭാരവാഹികൾ ഏറ്റുവാങ്ങി .എം എം എം ഇ യുടെയും ബി ഡി കെ യുടെയും പ്രവർത്തകർ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി സന്നദ്ധ സേവനം നടത്തി.

കുവൈറ്റിൽ രക്തദാന ക്യാമ്പുകൾ, രക്തദാന ബോധവൽക്കരണ ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുവാൻ താൽപര്യപ്പെടുന്ന വ്യക്തികൾക്കും സംഘടനകൾക്കും ബി ഡി കെ കുവൈറ്റ് ഹെൽപ്പ് ലൈൻ നമ്പരായ 9981 1972 / 6999 7588 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

Related News