കുവൈറ്റില്‍ തോണിമറിഞ്ഞ് രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു

  • 25/03/2023

കുവൈത്ത്‌സറ്റി: കുവൈറ്റില്‍ തോണിമറിഞ്ഞ് രണ്ടു മലയാളികള്‍ മുങ്ങി മരിച്ചു, ഖൈറാനിൽ ചെറുതോണിയിൽ (കയാക്കിങ്) ഉല്ലാസയാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. കണ്ണൂര്‍ സ്വദേശിയായ സുകേഷ് വനാഡില്‍ പുതിയവീട് (44),പത്തനംതിട്ട മോഴശേരിയില്‍ ജോസഫ് മത്തായി(ടിജോ 29)എന്നിവരാണ് മരണമടഞ്ഞത്.സുകേഷ് ലുലു എക്‌സ്‌ചേഞ്ച് കോര്‍പ്പറേറ്റ് മാനേജരും,ടിജോ അക്കൗണ്ട് അസി.മാനേജരുമായിരുന്നു. വെള്ളിയാഴ്ച ഖൈറാന്‍ റിസോര്‍ട്ട് മേഖലയില്‍ വച്ചായിരുന്നു അപകടം. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി കമ്പിനി അധികൃതര്‍ തുടങ്ങിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News