റമദാൻ മാസത്തിൽ കുവൈത്തിലെ ആരോ​ഗ്യ കേന്ദ്രങ്ങളുടെ സമയക്രമം ഇങ്ങനെ

  • 25/03/2023

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ പ്രത്യേക പ്രവൃത്തി സമയം ഏർപ്പെടുത്തി ആരോ​ഗ്യ മന്ത്രാലയം. റമദാന്റെ ഭാ​ഗമായി മറ്റ് വകുപ്പുകളിൽ ഏർപ്പെടുത്തിയ ഫ്ളെക്സിബിൾ വർക്കിം​ഗ് ടൈമിൽ നിന്ന് വ്യത്യസ്തമാണ് ആരോ​ഗ്യ മന്ത്രാലയത്തിന്റെ സമയക്രമം. മന്ത്രാലയത്തിന്റെ ഓഫീസിലെയും മെഡിക്കൽ, ആരോഗ്യ സേവനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത എല്ലാ വകുപ്പുകളുടെയും പ്രവർത്തന സമയം  10 മുതൽ 2:30 വരെ ആയിരിക്കും. 

അതേസമയം ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും പ്രവൃത്തി സമയം 9 മുതൽ ഉച്ചയ്ക്ക് 1:30 വരെ ആയിരിക്കും. ഫർവാനിയ ഹോസ്പിറ്റൽ ഔട്ട് പേഷ്യന്റ് ക്ലിനിക്കുകൾ 7:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയും, ഉച്ചയ്ക്ക് 2:00 മുതൽ 6:00 വരെയും‌ പ്രവർത്തിക്കും. അൽ ജഹ്‌റ ആശുപത്രിയിലെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ 9:00‌ മുതൽ ഉച്ചയ്ക്ക് 1:30 വരെയും 2 മുതൽ 5 വരെയുമാണ് പ്രവർത്തിക്കുക. അടിയന്തര, അപകട വിഭാഗങ്ങളും പ്രത്യേക സ്വഭാവമുള്ള മെഡിക്കൽ വിഭാഗങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്നത് തുടരും. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ 9 മുതൽ ഉച്ചയ്ക്ക് 1:30 വരെ സെൻട്രൽ ബ്ലഡ് ബാങ്കിലും അതിന്റെ ശാഖകളിലും രക്തം ദാനം ചെയ്യാനും സാധിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News