ഹാഷിഷ് അടക്കം ലഹരിവസ്തുക്കളുമായി ഏഷ്യക്കാരൻ കുവൈറ്റ് എയർപോർട്ടിൽ അറസ്റ്റിൽ

  • 25/03/2023

കുവൈത്ത് സിറ്റി: വൻ തോതിൽ ലഹരിവസ്തുക്കളുമായി ഏഷ്യൻ പൗരൻ കുവൈത്ത് വിമാനത്താവളത്തിൽ പിടിയിലായി. 88 ബാ​ഗുകളിലായി ഹാഷിഷ്, കഞ്ചാവ് മറ്റ് സൈക്കോട്രോപിക് ഗുളികകൾ എന്നിവയുമാണ് ഇയാൾ ടെർമിനൽ അഞ്ചിൽ ഏയർ കസ്റ്റംസിന്റെ പിടിയിലാകുന്നത്. പേഴ്സണൽ ബാ​ഗിൽ തുണികൾക്കിടയിലാണ് ഇയാൾ ലഹരിവസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. അറസ്റ്റിലായ ഏഷ്യൻ പൗരനെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തുവെന്ന് അധികൃതർ വിശദീകരിച്ചു. ടെർമിനൽ ഒന്നിലും ഹാഷിഷും സൈക്കോട്രോപിക് ഗുളികകളുമായി ഒരാൾ പിടിയിലായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News