കാർ പാർക്കിം​ഗിനെ ചൊല്ലി സംഘർഷം; കുവൈത്തിൽ 20ഓളം പേർ ഏറ്റുമുട്ടി

  • 25/03/2023

കുവൈത്ത് സിറ്റി: കാർ പാക്കിം​ഗിനെ ചൊല്ലിയുള്ള വാക്കുത്തർക്കം സംഘർഷത്തിൽ കലാശിച്ചതോടെ നിരവധി പേർക്ക് പരിക്ക്. സുലൈബിയ പ്രദേശത്തെ അയൽക്കാർ തമ്മിലാണ് ഏറ്റുമുട്ടിയത്. കത്തികളും മറ്റ് ആയുധങ്ങളുമായി 20ഓളം പേരെങ്കിലും സംഘർഷത്തിൽ ഏർപ്പെട്ടുവെന്നാണ് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സുലൈബിയ പ്രദേശത്ത് കാർ പാർക്കിം​ഗിനെ ചൊല്ലി സംഘർഷം നടക്കുന്നതായി ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിക്കുകയായിരുന്നു. കത്തികളും പൈപ്പുകളും വടികളും ഉപയോഗിച്ചാണ് ഇവർ പരസ്പരം ആക്രമിച്ചത്. പരിക്കേറ്റവരെ ആംബലുൻസിൽ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്നും സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News