കുവൈത്തിൽ 221,820 കുട്ടികൾ ഈ വർഷം സ്കൂളുകളിൽ എൻ‍‍റോൾ ചെയ്തിട്ടില്ലെന്ന് കണക്കുകൾ

  • 25/03/2023

കുവൈത്ത് സിറ്റി: വിദ്യാഭ്യാസം നേടേണ്ട‌ പ്രായത്തിലുള്ള 221,820 കുട്ടികൾ കുവൈത്തിൽ ഈ വർഷം സ്കൂളുകളിൽ എൻ‍‍റോൾ ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്. യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ (യുനെസ്‌കോ) വാർഷിക കണക്കിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്. അതിൽ 60,790 കുട്ടികൾ പ്രൈമറി സ്കൂൾ ഏജിലുള്ളതാണ്. 81,180 കുട്ടികൾ മിഡിൽ സ്കൂളിൽ പഠിക്കേണ്ടവരും 79,850 കുട്ടികൾ സെക്കൻഡറി സ്കൂൾ ഏജിലും ഉള്ളവരാണ്.

രാജ്യത്തെ പ്രവാസികളുടെ കുട്ടികളെ കൂടെ ഉൾപ്പെടുത്തിയുള്ളതാണ് ഈ കണക്കെന്ന് വിദ്യാഭ്യാസ വൃത്തങ്ങൾ സ്ഥിരീകരിച്ചു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം 2008ൽ 12,000 കവിഞ്ഞിരുന്നില്ല. എന്നാൽ, ഇപ്പോൾ ഭയപ്പെടുത്തുന്ന തരത്തിലാണ് ഈ കണക്കുകൾ ഉയർന്നിട്ടുള്ളത്. പ്രവാസികളുടെ കുട്ടികളുടെ വിദ്യാഭ്യാസം നിർബന്ധമാക്കുന്ന  നിയമനിർമ്മാണ നിയമങ്ങൾ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത വിദ്യാഭ്യാസ വൃത്തങ്ങൾ ഊന്നിപ്പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News