പ്രോജക്ട് സൂചിക; ഗള്‍ഫില്‍ ഏറ്റവും വലിയ ഇടിവ് കുവൈത്തില്‍

  • 25/03/2023

കുവൈത്ത് സിറ്റി: പ്രോജക്ട് സൂചികയില്‍ ഗള്‍ഫില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് കുവൈത്തിലാണെന്ന് മീഡ് മാഗസിൻ റിപ്പോര്‍ട്ട്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങള്‍, ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഗൾഫ് പദ്ധതികളുടെ സൂചിക (എംഇഡി പ്രോജക്ടുകൾ) ഫെബ്രുവരി 10 മുതൽ മാർച്ച് 17 വരെയുള്ള അഞ്ച് ആഴ്ചകളിൽ 3.5 ശതമാനം വർധിച്ച് 109 ബില്യൺ ഡോളറായി ഉയർന്നു. കുവൈത്തിലെ പ്രോജക്റ്റ് മാർക്കറ്റാണ് ജിസിസി വിപണികളിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്.

3.6 ശതമാനം അഥവാ 6.4 ബില്യൺ ഡോളറിന്‍റെ ഇടിവാണ് വന്നിട്ടുള്ളതെന്ന് മീഡ് മാഗസിൻ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാർക്കറ്റ് മൂല്യം മാർച്ച് 17 വരെ 171 ബില്യൺ ഡോളറിലെത്തി. സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം അഞ്ചാമതാണ് കുവൈത്തിന്‍റെ സ്ഥാനം. സൗദി പ്രോജക്ട് മാർക്കറ്റ് 7.5 ശതമാനം അല്ലെങ്കിൽ 103.4 ബില്യൺ ഡോളർ വര്‍ധിച്ചാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഖത്തറിലെ പ്രോജക്ട് മാർക്കറ്റ് 2.4 ശതമാനം അഥവാ 4.4 ബില്യൺ ഡോളർ ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News