സഹൽ ആപ്പിൽ പുതിയ 26 സേവനങ്ങൾ കൂടി ലഭ്യമായി

  • 25/03/2023

കുവൈത്ത് സിറ്റി: സഹൽ ആപ്പിൽ പുതിയ 26 സേവനങ്ങൾ കൂടി ലഭ്യമായതായി ആഭ്യന്തര മന്ത്രി അറിയിച്ചു. പൗരന്മാർക്കും താമസക്കാർക്കും ഏറ്റവും മികച്ച സേവനങ്ങൾ ഓൺലൈനായി നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇലക്ടറൽ രജിസ്ട്രേഷനെക്കുറിച്ചും വോട്ടിംഗ് സ്ഥലത്തെക്കുറിച്ചും അന്വേഷണം, ഇഖാമ പുതുക്കൽ, ​ഗാർഹിക തൊഴിലാളികളുടെ റെസിഡൻസി പുതുക്കൽ, ട്രാഫിക്ക് പിഴ അടയ്ക്കുന്നതിനുള്ള സംവിധാനം, പ്രവാസികളുടെ മെഡിക്കൽ പരിശോധനയുടെ ഫലങ്ങൾ, ഡ്രൈവിം​ഗ് ലൈസൻസ് സർവ്വീസുകൾ, റെസിഡൻസി പിഴ അടയ്ക്കൽ, താൽക്കാലിക റെസിഡൻസിയുടെ ട്രാൻസ്ഫറും പുതുക്കലും തുടങ്ങിയ ഏറ്റവും ആവശ്യസേവനങ്ങളാണ് പുതിയതായി സഹൽ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News