തനിമ കുവൈത്ത്‌ അഡ്വ. പി. ജോൺ തോമസിനു യാത്രയയപ്പ്‌ നൽകി

  • 26/03/2023

തനിമ കുവൈത്ത്‌ സൗഹൃദത്തനിമയോടനുബന്ധിച്ച ചടങ്ങിൽ യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂൾ മാനേജറും തനിമ അഡ്വൈസറി ബോർഡ്‌ അംഗവും ആയ അഡ്വ. പി. ജോൺ തോമസിനു ഊഷമളമായ യാത്രയപ്പ്‌ മലയാളി സമൂഹത്തിന്റെ പരിഛേതമായ്‌. 


കുവൈത്തിലെ സംഘടനകളുടെ വളർച്ചയ്ക്ക്‌ പാത്രമാകാൻ യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളും അതിനു അവസരം ഒരുക്കി കൂടെ നിന്ന അഡ്വ. പി ജോൺ തോമസും എന്നും കുവൈത്ത്‌ പ്രവാസികളുടെ ഓർമ്മകളിൽ ഉണ്ടാകും എന്ന് തനിമ ജെന. കൺവീനർ ബാബുജി ബത്തേരി ഓർമ്മിപ്പിച്ചു. പെൺതനിമ കൺവീനർ ഉഷ ദിലീപ് തനിമയുടെ യാത്രയയപ്പ് സന്ദേശം കൈമാറി. ഫാദർ ഡേവിസ് ചിറമേൽ യാത്രയയപ്പ്‌ സമ്മേളനം ഉത്ഘാടനം ചെയ്തു. ബിഇസി എക്സ്ചേഞ്ച്‌ സിഇഒ മാത്യു വർഗ്ഗീസ്‌, മെട്രോ ‌ക്ലിനിക്ക്‌ സിഇഒ മുസ്തഫ ഹംസ പയ്യന്നൂർ, ഡോ: അമീർ അഹമദ്‌ , ജേക്കബ്‌ മാത്യു, ജേക്കബ്‌ വർഗ്ഗീസ്‌, സുരേഷ്‌ കെ.പി എന്നിവർ ആശംസകൾ അർപ്പിച്ചു. ഐബിപിസി, ഫോക്കസ് കുവൈത്ത്, വയനാട് അസോസിയേഷൻ, ബിഷമോർ കോളേജ് അലുംനി, എച്.എസ്.പി.എ, പാൽപക്, സാരഥി, ഫോക്ക് , ഗാന്ധിസ്‌മൃതി അടക്കം വിവിധ സംഘടനകൾ അഡ്വ. പി ജോൺ തോമസിനു സ്നേഹോപഹാരം കൈമാറി. 

തനിമ കുവൈത്തും കുവൈത്തിലെ വിവിധ സംഘടനകളും നൽകിയ സ്നേഹവും ആദരവും കൈപറ്റുന്നതിനൊപ്പം എന്നും കുവൈത്തിന്റെ നല്ല ഓർമകളിൽ നിലനിൽക്കും എന്ന് അഡ്വ. പി ജോൺ തോമസ് മറുപടി പ്രസംഗത്തിൽ അറിയിച്ചു. ഇതേ യോഗത്തിൽ ഉന്നതവിദ്യാഭ്യാസത്തിനു നാട്ടിലേക്ക്‌ പോകുന്ന കുട്ടിത്തനിമ അംഗം ജോഷ്‌ സാവിയോയ്ക്ക്‌ തനിമയുടെ ഉപഹാരം നൽകി ആദരിച്ചു. 

ഷൈജു പള്ളിപ്പുറം പരിപാടികൾ നിയന്ത്രിച്ചു. ഷാജി വർഗ്ഗീസ്‌ അധ്യക്ഷത വഹിച്ചു. ജോണി കുന്നേൽ സ്വാഗതവും റുഹൈൽ നന്ദിയും അറിയിച്ചു.

Related News