കുവൈത്തിൽ ഉത്പാദിപ്പിച്ച ഭക്ഷ്യ ഉൽപന്നങ്ങൾക്ക് ആവശ്യക്കാരേറുന്നു

  • 26/03/2023

കുവൈത്ത് സിറ്റി: പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെ കുവൈത്തിൽ ഉത്പാദിപ്പിച്ച ഭക്ഷ്യ ഉൽപന്നങ്ങൾക്ക് ആവശ്യക്കാരേറുന്നു. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾക്ക് കുവൈത്തി ഉൽപന്നങ്ങൾ വലിയ വെല്ലുവിളി ഉയർത്തിക്കഴിഞ്ഞു. ഫ്രഷ് ആയതും ശീതീകരിക്കാത്തതുമായ നിലയിൽ ഏറ്റവും മികച്ച ക്വാളിറ്റിയിൽ ഉപഭോക്താവിന് ഈ ഉൽപന്നങ്ങൾ കിട്ടുമെന്നുള്ളതാണ് നേട്ടമാകുന്നത്. അതുകൊണ്ട് തന്നെ ഈ ഉൽപനങ്ങൾ ജനകീയമായി മാറിയിട്ടുണ്ട്. സുലൈബിയയിലെയും അൻഡലൂസിയയിലെയും പച്ചക്കറി വിൽപ്പന കേന്ദ്രങ്ങളിൽ റമദാൻ മാസത്തിന്റെ ആരംഭത്തോടെ പ്രാദേശിക ഉൽപന്നങ്ങൾക്ക് ഡിമാൻഡ് കൂടിയിട്ടുണ്ട്. പൗരന്മാരുടെ പോക്കറ്റുകൾ കാലിയാക്കുന്ന വില ഇല്ല എന്നുള്ളതും ആവശ്യകത കൂടാൻ കാരണമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News