വിശുദ്ധ റമദാൻ: 12 രാജ്യങ്ങളിലെ ആവശ്യക്കാർക്ക് താങ്ങായി കുവൈത്ത്

  • 26/03/2023

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ രാജ്യത്തിനുള്ളിൽ പുറത്തും ആവശ്യമുള്ളവർക്ക് സഹായം എത്തിച്ച് കുവൈത്ത്. ആയിരക്കണക്കിന് പേർക്കാണ് പ്രഭാത ഭക്ഷണവും ഫുഡ് ബാസ്ക്കറ്റുകളും എത്തിക്കുന്നത്. അഫയേഴ്സ് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്കും പ്രവാസികൾക്കും ഭക്ഷണം എത്തിക്കുന്നുമുണ്ട്. റമദാൻ ബാസ്ക്കറ്റുകൾ, ഉപവാസ പ്രഭാത ഭ​ക്ഷണം, ഫാമിലി കാർഡുകൾ എന്നിവയാണ് വിശുദ്ധ മാസത്തിൽ നൽകുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു. 

കുവൈത്തിനുള്ളിലെ എല്ലാ രാജ്യക്കാർക്കും  12 വിദേശ രാജ്യങ്ങളിലായും ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് ഇവ നൽകുന്നത്. 70 ചാരിറ്റി സംഘനടകളുടെ നേതൃത്വത്തിൽ നട‌ക്കുന്ന ഈ പ്രവർത്തനങ്ങൾ ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു. ഉപഭോക്തൃ, ഭക്ഷ്യ വിപണികളുമായി സഹകരിച്ച് അടിസ്ഥാന റമദാൻ അവശ്യവസ്തുക്കൾ വാങ്ങാൻ കഴിയുന്ന ഒരു തുക ഉൾപ്പെടുന്ന സ്മാർട്ട് കാർഡുകൾ അനുവദിക്കുന്ന പുതിയ രീതിക്കും ചില ചാരിറ്റികൾ ഈ വർഷം ആരംഭം കുറിച്ചുവെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News