കുവൈത്തിന്റെ വിദേശ കരുതൽ ശേഖരം കുതിച്ചുയർന്നു

  • 26/03/2023

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം ഒരു മാസത്തിനിടെ കുതിച്ചുയർന്നു. 2023 ഫെബ്രുവരി അവസാനത്തോടെ രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം 1.2 ബില്യൺ ദിനാർ വർധിച്ച് 14.3 ബില്യൺ ദിനാർ എന്ന നിലയിലെത്തി എന്നാണ് കണക്കുകൾ. കഴിഞ്ഞ ജനുവരി അവസാനത്തെ 13.1 ബില്യൺ ദിനാറിനെ അപേക്ഷിച്ച് 9.5 ശതമാനത്തിന്റെ വർധനയാണ് വന്നിട്ടുള്ളത്. രാജ്യത്തിന്റെ വിദേശ നാണയ ശേഖരം കുവൈത്ത് സെൻട്രൽ ബാങ്കിലെ മൊത്തം കാഷ് ബാലൻസുകൾ, അക്കൗണ്ടുകൾ, ബോണ്ടുകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ, ട്രഷറി ബില്ലുകൾ, വിദേശ കറൻസി നിക്ഷേപങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ കണക്കുപ്രകാരം ബാങ്കിന്റെ മൊത്തം ആസ്തി 14.7 ബില്യൺ ദിനാർ ആണ്. 31.74 മില്യൺ ദിനാർ മൂല്യമുള്ള സ്വർണ്ണ ശേഖരത്തിന് പുറമേയാണ് മറ്റുള്ള കരുതൽ ശേഖരം 358.7 മില്യൺ ദിനാർ മൂല്യത്തിൽ എത്തി നിൽക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News