മാംസത്തിന് തീവില, ശീതികരിച്ച ഉൽപന്നങ്ങളെ ആശ്രയിച്ച് പൗരന്മാരും താമസക്കാരും

  • 26/03/2023

കുവൈത്ത് സിറ്റി: പൗരന്മാരുടെയും താമസക്കാരുടെയും കഷ്ടപ്പാടുകൾ കണക്കിലെടുക്കാതെ അനുഗ്രഹീതമായ റമദാൻ മാസം മുതലെടുത്ത് വ്യാപാരികൾ. വിലക്കയറ്റം അതിരൂക്ഷമായ അവസ്ഥയാണ് ഉള്ളത്. ഫ്രഷ് മാംസത്തിന് തീവില ആയതോടെ ഫ്രോസൺ ചെയ്ത ഉൽപന്നങ്ങളെ ആശ്രയിക്കുകയാണ് പൗരന്മാരും താമസക്കാരും. വിലക്കുറവ് കാരണമാണ് ഫ്രോസൺ ചെയ്ത ഉൽപന്നങ്ങളിലേക്ക് ആളുകൾ തിരിയുന്നത്. റമദാൻ മാസത്തിന്റെ വരവോടെ പൗരന്മാർ ഇതിനകം തന്നെ ജീവനുള്ള ആടുകളെ വാങ്ങാനും അറുക്കാനും തുടങ്ങിയിട്ടുണ്ട്.

ഇത് ഇറാനിയൻ, സൗദി, പ്രാദേശിക ആടുകളുടെ ഡിമാൻഡ് വർധിക്കാൻ കാരണമായെന്ന് വിൽപ്പനക്കാർ പറയുന്നു. ഫ്രഷ് ആയിട്ടുള്ള അറബ് ആടുകളുടെ വില 70 മുതൽ 150 ദിനാർ വരെയാണ്. ഭാരവും ഇറക്കുമതി ചെയ്യുന്ന രാജ്യവും അനുസരിച്ച് വിലയിലും മാറ്റം വരും. റമദാൻ മാസത്തിലെ ഭൂരിഭാഗം പൗരന്മാരും ആടുകളെ വാങ്ങാനാണ് താത്പര്യപ്പെടുന്നത്. 15 മുതൽ 18 കിലോഗ്രാം വരെ ഭാരമുള്ള ആടുകൾക്കാണ് ആവശ്യക്കാരേറെയുള്ളതെന്നും വിൽപ്പനക്കാർ കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News