കുവൈറ്റ് ജനതാ കൾച്ചറൽ സെൻ്റർ പത്താമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം വിജയരാഘവൻ ചേലിയക്ക്.

  • 27/03/2023


 ജനതാ കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം  നടപ്പിലാക്കിവരുന്ന പത്താമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം പ്രമുഖ സോഷ്യലിസ്റ്റും പരിസ്ഥിതി പ്രവർത്തകനുമായ വിജയരാഘവൻ ചേലിയക്ക് നൽകുന്നതാണ് മാധ്യമ, സാഹിത്യ, രാഷ്ട്രീയ, സാമുഹിക, സംസ്കാരിക, ജീവ കാരുണ്യ രംഗത്തുള്ളവർക്ക്  നൽകി വരുന്ന പുരസ്ക്കാരം  കഴിഞ്ഞ വർഷങ്ങളിൽ നേടിയവർ -
എം - പി വിരേന്ദ്രകുമാർ അബ്ദുൾ സമദ് സമദാനി, ജോണി ലൂക്കോസ്, സി-രാധാകൃഷ്ണൻ ,
ജോൺ ബ്രിട്ടാസ്, ഡി ബാബു പോൾ, അടൂർ ഗോപാലകൃഷ്ണൻ, നെടുമുടി വേണു, കെ രേഖ എന്നിവരാണ്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഇടക്കാലത്ത് മുടങ്ങിയ പുരസ്ക്കാരം ഈ വർഷം പുനരാരംഭിക്കുകയാണ് പ്രശസ്ത എഴുത്തുകാരനായ  കൽപ്പറ്റ നാരായണൻ മാസ്റ്റർ , മുൻ എം എൽ എ എം കെ പ്രേനാഥ്, സംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ  ഇ കെ ദിനേശൻ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 2023 ഏപ്രിൽ ആറിന് വ്യാഴാഴ്ച വൈകിട്ട് 3:00 മണിക്ക് മേപ്പയൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ഡോ. അനിൽ ചേലേമ്പ്ര  പുരസ്കാരം വിതരണം ചെയ്യുമെന്ന് ജനതാ കൾച്ചറൽ സെൻ്റർ ഭാരവാഹികളായ സമീർ കൊണ്ടോട്ടി, അനിൽ കൊയിലാണ്ടി,മണി പാനൂർ  എന്നിവർ അറിയിച്ചു.

Related News