ഫ്‌ളെക്‌സിബിൾ ജോലി സമയം പാളി; ഗതാഗത കുരുക്കിൽ കുരുങ്ങി കുവൈത്തിലെ റോഡുകൾ

  • 27/03/2023

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തോട് അനുബന്ധിച്ച് ന‌ടപ്പാക്കിയ ഫ്‌ളെക്‌സിബിൾ ജോലി സമയം റോഡുകളിലെ തിരക്കുകൾ കുറയ്ക്കാൻ സഹായകരമാകുന്നില്ല.  മിക്ക റോഡുകളും തെരുവുകളും ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയുണ്ട്. ഫ്‌ളെക്‌സിബിൾ ജോലി സമയം എങ്ങനെ പ്രയോഗിക്കണം എന്നതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയുടെയും ഫലമായാണ് ​ഗതാ​ഗതക്കുരുക്ക് രൂക്ഷമായിട്ടുള്ളത്. ശാസ്‌ത്രീയ ആസൂത്രണത്തിന്റെ അഭാവവും വിദഗ്ധരുടെ അഭിപ്രായങ്ങളെ ആശ്രയിക്കാത്തതുമാണ് തിരിച്ചടിയായത്. 

സ്കൂളുകളിൽ രാവിലെ 9:30 ന് ഷിഫ്റ്റുകൾ ആരംഭിക്കുന്നത് മുതൽ പകൽ മുഴുവൻ റോഡുകളിൽ വാഹനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ്. മൂന്നാമത്തെ ഷിഫ്റ്റ് അവസാനിക്കുന്നത് വരെ ഈ സ്ഥിതി തുടരുകയും ചെയ്യുന്നു. രാത്രിയിൽ തെരുവുകളിലെ തിരക്കും കൂടിവരികയാണ്. രാവിലെ വ്യത്യസ്ത ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന ആളുകൾ മാർക്കറ്റിലേക്ക് പോകാൻ ആശ്രയിക്കുന്നത് രാത്രി സമയമാണ്. ഇതോടെ  ദിവസത്തിലെ 16 മണിക്കൂറും തിരക്കിന്റെ അവസ്ഥയാണ് ഉള്ളതെന്നും സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News