വേനൽക്കാല സീസൺ: കുവൈറ്റ് സിവിൽ ഏവിയേഷൻ പുതിയ സംവിധാനം സജ്ജീകരിക്കുന്നു

  • 27/03/2023

കുവൈത്ത് സിറ്റി: വേനൽക്കാല സീസൺ ആരംഭിക്കുന്നതിനുള്ള അന്തിമ ക്രമീകരണങ്ങൾ സജ്ജീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ. വ്യത്യസ്ത എയർ കാരിയറുകൾക്ക് സർവീസുകൾ വിഭജിച്ച് നൽകുന്നതിനുള്ള പുതിയ സംവിധാനമാണ്  സിവിൽ ഏവിയേഷൻ സജ്ജീകരിക്കുന്നത്. ഏപ്രിലിൽ വേനൽക്കാലം ആരംഭിക്കുന്നതിനോടനുബന്ധിച്ച് ദേശീയ, ഗൾഫ്, അന്തർദേശീയ കമ്പനികൾക്കിടയിൽ സീറ്റ് ശേഷി അടക്കം പരി​ഗണിച്ചാണ് സർവ്വീസുകൾ നൽകുക. 

എയർ ട്രാൻസ്പോർട്ട് മാർക്കറ്റിൽ സന്തുലിതാവസ്ഥ കൈവരിക്കുന്ന തലത്തിൽ ഈ പ്രക്രിയ നടപ്പിലാക്കണം എന്നാണ് ട്രാവൽ സെക്ടർ വൃത്തങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളത്. അങ്ങനെയല്ലാത്ത സാഹചര്യത്തിൽ ഉയർന്ന ടിക്കറ്റ് നിരക്കിലേക്ക് കാര്യങ്ങൾ എത്തിയേക്കാം.  പ്രത്യേകിച്ച് വേനൽക്കാലത്തിന്റെ ആരംഭത്തോടെ യാത്രയ്ക്ക് ഡിമാൻഡ് കൂടുമെന്നും അവർ വിലയിരുത്തി. ദേശീയ, അന്തർദേശീയ കമ്പനികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന വിധത്തിലാകണം സജ്ജീകരണണെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News