കുവൈത്തിലെ നിയമമേഖലയിൽ ജോലി ചെയ്യുന്നത് 4,576 പ്രവാസികൾ

  • 27/03/2023

കുവൈത്ത് സിറ്റി: നിയമമേഖലയിൽ പ്രവർത്തിക്കുന്ന താമസക്കാരുടെ തൊഴിലുകൾ ഫിൽട്ടർ ചെയ്യുന്നത് തുടർന്ന് മാൻപവർ അതോറിറ്റി. ചില ജോലികകൾ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തും. നിയമ ​ഗവേഷണത്തിൽ വൈദഗ്ദ്ധ്യം നേടുന്നതിന് യൂണിവേഴ്സിറ്റി ബിരുദം ആവശ്യമാണെന്നും അതോറിറ്റി വ്യക്തമാക്കി. നിയമ വിദഗ്ധർ എന്ന പദവിയുള്ളതും സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരുമായ 4,576 പ്രവാസികൾ രാജ്യത്തെ നിയമ മേഖലയിൽ ഉണ്ടെന്നാണ് കണക്കുകൾ.

ജുഡീഷ്യൽ കമന്റേറ്റർ എന്ന ജോലി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തും. താമസക്കാർക്ക് നിയമ ഗവേഷകൻ എന്ന പദവി ലഭിക്കുന്നതിന് ഒരു ലോ സ്കൂൾ സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. വർക്ക് പെർമിറ്റ് പുതുക്കുന്നതിനൊപ്പം സ്വകാര്യമേഖലയിലെ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്റുകൾ സ്ഥിരീകരിക്കാൻ അഭ്യർത്ഥിക്കും. കുവൈത്തികൾ ഉൾപ്പെടെ നിയമ വിദഗ്ധ പദവി നേടിയ 12,868 തൊഴിലാളികൾ സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News