മഴക്കെടുതി നേരിടാൻ അടിയന്തര പദ്ധതി നടപ്പാക്കിയെന്ന് കുവൈറ്റ് ജനറൽ ഫയർഫോഴ്‌സ്; 45 പേരെ രക്ഷപ്പെടുത്തി

  • 27/03/2023

കുവൈത്ത് സിറ്റി: രാജ്യത്തെ മഴക്കെടുതി നേരിടാൻ അടിയന്തര പദ്ധതി നടപ്പാക്കിയതായി ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ്, ജനറൽ ഫയർഫോഴ്സ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് റഖൻ അൽ മുഖ്രദ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലും ഫീൽഡ് ഫോളോ-അപ്പിലും അഗ്നിശമന സേന റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നത്. റോഡുകള്‍ വെള്ളം നിറഞ്ഞ അവസ്ഥ, ബേസ്‌മെന്‍റുകളിലെ വെട്ടക്കെട്ട് തുടങ്ങി അഗ്നിശമന സേന 57 റിപ്പോർട്ടുകളാണ് കൈകാര്യം ചെയ്തത്. അഗ്നിശമന സേനാംഗങ്ങൾ 45 പേരെയാണ് രക്ഷപ്പെടുത്തിയത്. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News