കുവൈത്തിൽ വ്യക്തിഗത വായ്പകൾ നല്‍കുന്നതില്‍ കുറവ് വന്നതായി കണക്കുകള്‍

  • 27/03/2023

കുവൈത്ത് സിറ്റി: വ്യക്തിഗത വായ്പകൾ നല്‍കുന്നതില്‍ കുറവ് വന്നതായി കണക്കുകള്‍. ബാങ്കുകൾ അനുവദിച്ച മൊത്തം വ്യക്തിഗത വായ്പകൾ ജനുവരിയിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 18 മില്യണ്‍ ദിനാർ കുറഞ്ഞ് 18.479 ബില്യൺ ദിനാറിലെത്തി. 2021 ജനുവരി മുതലുള്ള ഈ കണക്കുകള്‍ ആദ്യത്തെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അന്ന് 17,248 ബില്യണ്‍ ദിനാറായിരുന്നു. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്‍റെ പ്രതിമാസ കണക്കുകൾ പ്രകാരം ഭവന വായ്പകളിൽ ഒരു മില്യൺ ദിനാറിന്‍റെ നേരിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഉപഭോക്തൃ വായ്പയിൽ ഏകദേശം അഞ്ച് മില്യണ്‍ ദിനാറിന്‍റെ കുറവും വന്നിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News